438 പേര്‍ക്ക് 
കോവിഡ്



മലപ്പുറം ജില്ലയിൽ  ശനിയാഴ്ച 438 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 681 പേർ രോഗവിമുക്തരായി. 5.6 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്‌. 423 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗം. ആറുപേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ ജില്ലയിൽ 6925 പേർ ചികിത്സയിലുണ്ട്.  38.57 ലക്ഷം ഡോസ്  വാക്‌സിൻ  വിതരണംചെയ്‌തു  മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം  38.57 ലക്ഷം കടന്നു. ഇതുവരെ 38,56,622 ലക്ഷം ഡോസ് വാക്‌സിൻ വിതരണംചെയ്തു.  28,54,619 ആദ്യഡോസ് വാക്‌സിനുകളും 10,02,003 രണ്ടാം ഡോസ് വാക്‌സിനുകളുമാണ് നൽകിയത്‌. Read on deshabhimani.com

Related News