മലപ്പുറം–--മൂന്നാർ കെഎസ്ആർടിസി ഉല്ലാസയാത്രക്ക് തുടക്കം

മലപ്പുറം-–മൂന്നാർ ഉല്ലാസയാത്രക്ക് തുടക്കംകുറിച്ച ആദ്യ ബസിലെ യാത്രക്കാർ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു


 മലപ്പുറം കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽനിന്ന്  മൂന്നാറിലേക്കുള്ള ഉല്ലാസയാത്രക്ക് തുടക്കം. 48 യാത്രക്കാരുമായി ആദ്യ സ്ലീപ്പർ ബസ് ശനിയാഴ്ച പുറപ്പെട്ടു. പകൽ 1.45ന് പി ഉബൈദുള്ള എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. രാത്രി മൂന്നാറിലെത്തി ഞായറാഴ്ച രാവിലെ 10ന് കെഎസ്‌ആർടിസി പ്രത്യേക ബസിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. വൈകിട്ട് ആറിന് ഡിപ്പോയിൽ തിരിച്ചെത്തും. രാത്രി ക്യാമ്പ് ഫയറിനുശേഷം യാത്ര തിരിച്ച് തിങ്കളാഴ്ച രാവിലെ മലപ്പുറത്തെത്തുന്നതാണ് പാക്കേജ്. 
ഡിപ്പോയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി, കെഎസ്ആർടിസി സോണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ടി സെബി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ എന്നിവർ സംസാരിച്ചു. ഞായറാഴ്ച പകൽ ഒന്നിന് 80 പേരുമായി രണ്ട് സർവീസ് പുറപ്പെടും. 
ഒരു സൂപ്പർ ഡീലക്സും എ സി ബസുമാണ് യാത്രക്ക് ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച 48 പേരുമായുള്ള സർവീസിന്റെ ബുക്കിങ്ങും പൂർത്തിയായി. Read on deshabhimani.com

Related News