മലയോരത്ത്‌ 
ജാഗ്രതാ നിർദേശം

കനത്ത മഴയിൽ അതിർത്തിയിലെ പന്തല്ലൂർ ടൗണിൽ 
വെള്ളം കയറിയപ്പോള്‍


എടക്കര  കേരള തമിഴ്നാട് അതിർത്തിയിൽ മഴ കനത്തു. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം. കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന വഴിക്കടവ്, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ശനിയാഴ്‌ച വൈകിട്ടോടെ മഴ കനത്തത്. അതിർത്തി പങ്കിടുന്ന പന്തല്ലൂർ, ദേവാല, നാടുകാണി, ഗൂഡല്ലൂർ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. അതിർത്
തി വനത്തിൽ കനത്ത മഴ തുടർന്നാൽ മലയോര മേഖലയിലൂടെ ഒഴുകുന്ന ചാലിയാർ, പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടൻ പുഴ എന്നിവയിൽ ജലവിതാനം ഉയരാൻ സാധ്യതയുണ്ട്. നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയാണ് കടത്തിവിടുന്നത്. 
പന്തല്ലൂർ ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. പന്തല്ലൂർ മേഖലയിൽ മഴ കനത്താൽ മരുത മേഖലയിൽ പുഴ കരകവിയാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ പൊലീസ്, റവന്യൂ, ഫയർ ആൻഡ്‌ റസ്ക്യൂ ടീം ചേർന്ന് ഓരോ മണിക്കൂറിലും ആശയവിനിമയും നടത്തുന്നുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശവുമായും ബന്ധപ്പെടുന്നതായി അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News