മലബാര്‍ സമരം: സെമിനാർ ഇന്ന്‌



മലപ്പുറം മലബാർ സമരം 100–-ാം  വാർഷിക ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ഞായറാഴ്‌ച സെമിനാർ സംഘടിപ്പിക്കും.  രാവിലെ 10ന്‌ അങ്ങാടിപ്പുറം പുത്തനങ്ങാടി ജെബി ലോൺ ഓഡിറ്റോറിയത്തിൽ  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌  മന്ത്രി പി  എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും. അനിൽ ചേലേമ്പ്ര വിഷയാവതരണം നടത്തും.
സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്നും മലബാർ സമര പോരാളികളെ വെട്ടിമാറ്റാനുള്ള കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചാണ്‌  സെമിനാർ പരമ്പര സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News