മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും 
സുരക്ഷിത ഭവനമൊരുക്കും: 
മന്ത്രി സജി ചെറിയാൻ



പൊന്നാനി  സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സർക്കാർ സുരക്ഷിത ഭവനമൊരുക്കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ. പൊന്നാനി ഹാർബറിൽ നടന്ന പുനർഗേഹം പദ്ധതിയിലുൾപ്പെട്ട ഫ്‌ളാറ്റുകളുടെ താക്കോൽ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  തീരദേശത്തെ ആളുകളെ താമസിപ്പിക്കാനായി സ്ഥലം ഏറ്റെടുക്കേണ്ട നടപടി  ദ്രുതഗതിയിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്‌. രണ്ട്, മൂന്ന് വർഷത്തെ ശ്രമകരമായ പ്രവർത്തനങ്ങൾകൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കി തീരദേശത്തിന്റെ പ്രയാസങ്ങൾക്ക് പരിഹാരം കാണും.  പൊന്നാനിയിൽ ഈ ഫ്ളാറ്റ് സമുച്ചയങ്ങൾമാത്രമല്ല പുതിയ ഫ്ളാറ്റിന്റെ പണികൾകൂടി ആരംഭിക്കുകയാണ്. പൊന്നാനിയിലെ തീരദേശത്തെ ബാക്കിയുള്ള ആളുകളെ താമസിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ പി നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊന്നാനിയിലെ തീരദേശത്തെ മുഴുവൻ ആളുകളെയും സംരക്ഷിക്കാനുള്ളപൊന്നാനി  സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സർക്കാർ സുരക്ഷിത ഭവനമൊരുക്കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ. ഭവനങ്ങൾ സർക്കാർ മുൻകൈയെടുത്ത് നിർമിച്ചുനൽകുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News