അംഗീകാര നിറവിൽ ആദർശ്‌



മലപ്പുറം മികച്ച എഡിറ്റർക്കുള്ള അന്തർദേശീയ പുരസ്‌കാരനിറവിൽ കീഴാറ്റൂർ സ്വദേശി വി ടി ആദർശ്‌. ഇന്റർനാഷണൽ ഇന്ത്യൻ സിനി അവാർഡ് കമ്മിറ്റിയുടെ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് അംഗീകാരം. വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാലയം പ്രതിഭകളിലേക്ക് വിഷയത്തിൽ തയ്യാറാക്കിയ ‘വർഷം 39' ഫീച്ചർ ഫിലിമാണ് പുരസ്‌കാരത്തിന്‌‌ പരിഗണിച്ചത്. 18 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ 462 എൻട്രികളിൽനിന്നാണിത്. പുരസ്കാര വിതരണം പിന്നീട്. സിനിമാസംവിധായകൻ അനൂപ്‌ മേനോന്റെ  കൂടെ സഹസംവിധായകനായി പ്രവർത്തിക്കുകയാണ് ആദർശ്. പാവ, ഒന്നും ഒന്നും മൂന്ന്, സ്വർണകടുവ, കിങ്ഫിഷ് എന്നീ സിനിമകളിൽ പ്രവർത്തിച്ചു. സിംഗപ്പുർ ഫിലിം ഫെസ്റ്റിവലിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.  സംസ്ഥാന നവമാധ്യമ കൺവീനർ, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം, ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിആർപിഎസ് ഉദ്യോഗസ്ഥൻ മണ്ണാർക്കാട് വലിയതൊടി സുകുമാരന്റെയും കീഴാറ്റൂർ ഏരുകുന്നത്ത് നന്ദിനിയുടെയും (ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്‌) മകനാണ്. Read on deshabhimani.com

Related News