കേന്ദ്രസർക്കാർ ജനങ്ങളെ 
ഭിന്നിപ്പിക്കുന്നു: കെ കെ ശൈലജ



 മലപ്പുറം ഒരുഭാഗത്ത്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും മറുഭാഗത്ത്‌ ജനങ്ങളെ തമ്മിലടിപ്പിച്ചും വിഘടിപ്പിച്ചും സംഘപരിവാർ അജന്‍ഡ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി മലപ്പുറത്ത്‌ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. വൈദേശികാധിപത്യത്തിനെതിരെ ലക്ഷങ്ങൾ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം അതേ അർഥത്തിൽ സാർഥകമായോയെന്ന് ചിന്തിക്കേണ്ട സമയമാണിത്‌. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കാനുള്ള വർ​ഗീയ ധ്രുവീകരണ പ്രചാരണമാണ് കേന്ദ്ര സർക്കാരിന്റേത്‌.   ഹിന്ദുരാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പോരാട്ടം ശക്തപ്പെടുത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. Read on deshabhimani.com

Related News