ആവേശമേറ്റി പ്രചാരണം



മലപ്പുറം എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളന പ്രചാരണത്തെ വരവേറ്റ്‌ ജനങ്ങൾ. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾക്ക്‌ ലഭിക്കുന്ന ജനപിന്തുണ ഇതാണ്‌ തെളിയിക്കുന്നത്‌. ജനങ്ങളുമായി നേരിട്ട്‌ ബന്ധമുള്ള വിവിധ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകൾ ശ്രദ്ധേയമാകുകയാണ്‌. വരും ദിവസങ്ങളിൽ കലാപരിപാടികളും കായിക മേളകളും സമ്മേളനത്തിന്‌ മാറ്റുകൂട്ടും.  മെയ്‌ 23 മുതൽ 27 വരെ പെരിന്തൽമണ്ണയിലാണ്‌ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനും രാംപുരിയാനിയും സമ്മേളനത്തിൽ പങ്കെടുക്കും. 24ന്‌ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും. 25ന്‌ തുടങ്ങുന്ന പ്രതിനിധി സമ്മേളനം രാംപുരിയാനി ഉദ്‌ഘാടനംചെയ്യും.  കൊടിമര–-പതാക–-ദീപശിഖാ ജാഥ 23ന്‌ സംഗമിക്കും. തുടർന്ന്‌ സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. 25ന്‌ വൈകിട്ട്‌ ആറിന്‌ ഏലംകുളം ഇ എം എസ്‌ സമുച്ചയത്തിൽ നടക്കുന്ന സംസ്ഥാന പൂർവകാല നേതൃസംഗമം എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും  പൊളിറ്റ്‌ ബ്യൂറോ അംഗവുമായ എ വിജയരാഘവനും 26ന്‌ വൈകിട്ട്‌ ആറിന്‌ രക്തസാക്ഷി കുടുംബസംഗമം എ കെ ബാലനും ഉദ്‌ഘാടനംചെയ്യും. 25ന്‌ രാത്രി എട്ടിന്‌ നാടൻപാട്ടും 26ന്‌ രാത്രി എട്ടിന്‌ ഗസൽരാവും അരങ്ങേറും. 22ന്‌ വൈകിട്ട്‌ മൂന്നിന്‌ ജില്ലാ പൂർവകാല നേതൃസംഗമവും 21ന്‌ വൈകിട്ട്‌ 4.30ന്‌ പുലാമന്തോളിൽ നവകേരള സദസും നടക്കും. സദസ്‌  ചിന്താ ജെറോം ഉദ്‌ഘാടനംചെയ്യും. 20 മുതൽ പെരിന്തൽമണ്ണയിൽ പുസ്‌തകോത്സവം, ചരിത്ര പ്രദർശനം, മേലാറ്റൂരിൽ അവയവദാനം സമ്മതപത്രം കൈമാറൽ എന്നിവ നടക്കും.   വിവിധ സെമിനാറുകൾ, നീന്തൽമത്സരം, സൈക്കിൾ റാലി, സർഗോത്സവം, ബുക്ക്‌ ഫെസ്‌റ്റ്‌, ഫുട്‌ബോൾ ടൂർണമെന്റ്‌, ഫിലിം ഫെസ്‌റ്റിവൽ എന്നിവ നടന്നു. Read on deshabhimani.com

Related News