ജാതി മത ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: മന്ത്രി കെ രാധാകൃഷ്‌ണൻ



തിരൂർ ജാതി, മത ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷമായ എന്റെ കേരളം എന്റെ  അഭിമാനം പ്രദർശന വിപണനമേളയുടെ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജാതി മത ശക്തികൾ വികസനത്തെയും തുരങ്കംവയ്‌ക്കുന്നു. നാടിന്റെ വികസനത്തിനായി കക്ഷി, മത രാഷ്ടീയ, വ്യത്യാസമില്ലാതെ  ഒത്തുചേർന്ന് നാടിന്റെ വികസനത്തിനായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. മന്ത്രിമാരായ പി പ്രസാദ്, അഹമ്മദ് ദേവർകോവിൽ, വീണ ജോർജ്, ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ വികസന കമീഷണർ എസ് പ്രേം കൃഷ്ണൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീൻ, പുറത്തൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ സി ഒ ശ്രീനിവാസൻ, കൗൺസിലർ വി നന്ദൻ, ഇമ്പിച്ചിബാവ ആശുപത്രി ചെയർമാൻ എ ശിവദാസൻ, ബേബി ശങ്കർ, കെ ബാവ, എൻ എം മെഹറലി, ബാബു മംഗലം, വി കെ യൂസഫ്, മാപ്പാല നാരായണൻകുട്ടി, പി പി അബ്ദുറഹിമാൻ, തഹസിൽദാർ പി ഉണ്ണി, ഡിവൈഎസ്‌പി  വി വി ബെന്നി, പി റഷീദ് ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News