ഹെൽമെറ്റില്ലേൽ 
ചുറ്റിപ്പോകും!

അമ്മ അഞ്ജുവിനൊപ്പം ആകര്‍ഷക


മഞ്ചേരി ഹെൽമെറ്റില്ലാതെ ബുള്ളറ്റിൽ ചുറ്റുന്നത്‌ അന്തസ്സായി കാണുന്ന കൗമാരക്കാരുടെ കാലമാണ്‌. യാത്രകൾ ഇൻസ്റ്റഗ്രാം റീലാക്കണം, ചിത്രങ്ങൾ സ്റ്റാറ്റസിടണം–- ഹെൽമെറ്റ്‌ ധരിച്ചാൽ ആളെയറിയില്ലല്ലോ! ഇതൊക്കെയാണ്‌ വിമുഖതക്ക്‌ കാരണം. എന്നാൽ, ഹെൽമെറ്റ്‌ ധരിക്കാതെ കയറിയാൽ ബൈക്ക്‌ സ്റ്റാർട്ടായില്ലങ്കിലോ. ബൈക്ക് യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കാൻ അത്തരം പദ്ധതി അവതരിപ്പിച്ച്‌ ശ്രദ്ധനേടുകയാണ്‌ മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ കെ ആകർഷക.  ഹെൽമെറ്റ് ധരിക്കാതെ കയറിയാൽ ഇരുചക്രവാഹനങ്ങൾ സ്റ്റാർട്ടാകാതിരിക്കുന്ന "എ സ്മാർട്ട് ഹെൽമെറ്റ് ഫോർ ബൈക്ക് റൈഡേഴ്‌സ്' എന്നതാണ്‌ കണ്ടുപിടിത്തം. ഇതിലൂടെ ഈ ആറാം ക്ലാസുകാരി ഇൻസ്‌പെയർ അവാർഡും സ്വന്തമാക്കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്നവേഷനും ചേർന്നാണ് ആറുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചത്.  സമ്മാനമായി 10,000 രൂപയും ലഭിക്കും. ഇതേ സ്‌കൂളിലെ അധ്യാപികയും ആകർഷകയുടെ അമ്മയുമായ ടി ജി അഞ്ജുവാണ് പദ്ധതിക്ക്‌ മാർഗനിർദേശം നൽകിയത്. കെഎസ്ഇബിയിലെ എൻജിനിയറായ അച്ഛൻ കെ പ്രകാശിന്റെ നിർദേശങ്ങളും ഗുണംചെയ്‌തു.   Read on deshabhimani.com

Related News