ആശങ്കയില്ല, 
കുതിക്കാം

മന്ത്രിമാരായ വി അബ്ദുറഹ്‌മാൻ, എം വി ഗോവിന്ദൻ, കെ കൃഷ്‌ണൻകുട്ടി എന്നിവർ സിൽവർ ലെെൻ ജനസമക്ഷം പരിപാടിയുടെ വേദിയിൽ


 സ്വന്തം ലേഖകൻ മലപ്പുറം നാടിന്റെ കുതിപ്പിലേക്കുള്ള പാളങ്ങളിൽ ആശങ്കയുടെ അപായ സിഗ്‌നലില്ല. കുത്തിപ്പൊക്കിയ വിവാദങ്ങൾ കുമിളകളാണെന്ന ബോധ്യവും നിറഞ്ഞ സംതൃപ്‌തിയും. കൃത്യവും വ്യക്തവുമായ മറുപടികളിൽ സംശയങ്ങൾ അകന്നു. തിരുവനന്തപുരം–-കാസർകോട്‌ അർധ അതിവേഗ റെയിൽ പദ്ധതിയോടുള്ള മലപ്പുറത്തിന്റെ പിന്തുണയുടെ സാക്ഷ്യമായി  ‘സിൽവർ ലൈൻ ജനസമക്ഷം’ പരിപാടി.  സംവാദം ഉദ്‌ഘാടനംചെയ്‌ത മന്ത്രി എം വി ഗോവിന്ദൻ പദ്ധതിയുടെ ആവശ്യകത അക്കമിട്ടുനിരത്തി. ദേശീയപാത ആറുവരിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളും പിന്നീട്‌ അവർ സർക്കാരിനൊപ്പം നിന്നതും ഉദാഹരണസഹിതം മന്ത്രി വിശദീകരിച്ചു. കെ റെയിൽ മാനേജിങ്‌ ഡയറക്ടർ വി അജിത്‌കുമാർ പവർ പോയിന്റ്‌ പ്രസന്റേഷനിലൂടെയാണ്‌ പദ്ധതി അവതരിപ്പിച്ചത്‌. ശാസ്‌ത്രീയമായ പഠന റിപ്പോർട്ടുകൾ സഹിതം ചോദ്യങ്ങൾക്ക്‌ ലളിതമായ മറുപടി.  മലപ്പുറം  വുഡ്‌ബൈൻ ഫോളിയേജ്‌ ഹോട്ടലിലെ പരിപാടിയിൽ മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി സംസാരിച്ചു. കെ റെയിൽ ഡയറക്ടർ (പ്രൊജക്ട്‌ ആൻഡ്‌ പ്ലാനിങ്‌) പി ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറി ജി അനിൽകുമാർ നന്ദിയും പറഞ്ഞു. പി നന്ദകുമാർ എംഎൽഎ, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ തുടങ്ങി രാഷ്‌ട്രീയ, സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. Read on deshabhimani.com

Related News