ആവേശം, ആഹ്ലാദം

ഒളിമ്പിക്‌സിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ജില്ലാ റസ് ലിങ്‌ ചാമ്പ്യൻഷിപ്പിൽനിന്ന്‌


      മലപ്പുറം ജില്ലയെ കായിക ആവേശത്തിലാക്കി ജില്ലാ ഒളിമ്പിക്‌സ്‌ മൂന്നാം ദിനത്തിലേക്ക്‌. കായികരംഗത്തിനാകെ ഉണർവുപകർന്നാണ്‌ ഒളിമ്പിക്‌സ്‌ മത്സരങ്ങൾ നടക്കുന്നത്‌. വിവിധ ഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്നതിനാൽ ജില്ലയിൽ എല്ലായിടത്തും ഒരുപോലെ ആഹ്ലാദത്തിലാണ്‌. മൂവായിരത്തിലധികം താരങ്ങളാണ്‌ മേളയിൽ മാറ്റുരയ്‌ക്കുന്നത്‌. രണ്ടാം ദിനം കലിക്കറ്റ്‌ സർവകലാശാലാ സിന്തറ്റിക്‌ ട്രാക്കിൽ നടന്ന അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശേരി ജേതാക്കളായി. 100 മീറ്ററിൽ സ്വർണം നേടി വനിതാ വിഭാഗത്തിൽ കടകശേരി ഐഡിയലിന്റെ ജെസ്‌ന ഷാജി (13.05സെ)യും പുരുഷ വിഭാഗത്തിൽ ഐഡിയലിന്റെതന്നെ മുഹമ്മദ്‌ ഷാനും(10.80സെ) വേഗമേറിയ താരങ്ങളായി.  സൈക്ലിങ്‌, ജൂഡോ, റസ്‌ലിങ്‌, കബഡി, ആർച്ചറി, ടേബിൾ ടെന്നീസ്‌, റഗ്‌ബി, നീന്തൽ, ടെന്നീസ്‌ മത്സരങ്ങളാണ്‌ ഞായറാഴ്‌ച നടന്നത്‌. തിങ്കളാഴ്‌ച ബാസ്‌കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, റൈഫിൾ, വെയ്‌റ്റ്‌ ലിഫ്റ്റിങ്‌, ഹോക്കി എന്നീ ഇനങ്ങൾ നടക്കും. മേള 18ന്‌ സമാപിക്കും. Read on deshabhimani.com

Related News