821 പേര്‍ക്ക് കോവിഡ്



മലപ്പുറം ജില്ലയിൽ ഞായറാഴ്ച 821 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 19.73 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 791 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോ​ഗം. മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ഉറവിടം അറിയാത്ത 17 കേസുകളുണ്ട്. 10 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലയിൽ ഇതുവരെ 58,39,871 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു.   കോവിഡ് മാനദണ്ഡങ്ങള്‍ 
പാലിക്കണം: ഡിഎംഒ മലപ്പുറം  കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഓഫീസുകൾ, അപ്പാർട്ട്‌മെന്റുകൾ, പൊതു വാഹനങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ആർ രേണുക നിർദേശിച്ചു. എല്ലായിടങ്ങളിലും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. അവിടെ വരുന്നവരോട് കൃത്യമായി മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശിക്കുകയും ശരീരതാപനില പരിശോധിക്കുകയും ചെയ്യണം. ജിംനേഷ്യം, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പോകുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണം. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം. വീണ്ടും ഒരു അടച്ചിടൽ ഒഴിവാക്കാൻ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർഥിച്ചു.   Read on deshabhimani.com

Related News