നാടിനൊപ്പം, ജനങ്ങൾക്കൊപ്പം



മലപ്പുറം ദേശാഭിമാനി ദിനപത്രം എഴുപത്തിയഞ്ചിന്റെ നിറവിൽ നിൽക്കുമ്പോൾ മലപ്പുറം എഡിഷനും അഭിമാനത്തിളക്കം. മലപ്പുറം എഡിഷൻ യാഥാർഥ്യമായിട്ട്‌ 11 വർഷം. 2010 ജനുവരി 17–-നാണ്‌ ജനനായകൻ ഇ എം എസിന് ആദരമായി ദേശാഭിമാനി എഡിഷന്‌ തുടക്കംകുറിച്ചത്‌. വംഗനാടിന്റെ വീരപുത്രൻ സഖാവ് ജ്യോതിബസുവിന്റെ വേർപാട്‌ വാർത്തകളുമായിറങ്ങിയ ആദ്യദിവസത്തെ പത്രംമുതൽ ഇതുവരെ വാർത്തകളും വിവരങ്ങളും നേരോടെ ജനങ്ങളിലെത്തിക്കാൻ ദേശാഭിമാനിക്കായി.  എതിരാളികൾക്കുപോലും അവഗണിക്കാനാകാത്ത നിലയിലേക്ക്‌ ദേശാഭിമാനി മലപ്പുറത്തും വളർന്നു. മലപ്പുറം എഡിഷൻ 11–-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പത്രത്തിന്‌ പുതിയ വരിക്കാരെ ചേർക്കാനുള്ള ക്യാമ്പയിൻ നടന്നുവരികയാണ്‌.  ജില്ലയിൽ അരലക്ഷം പുതിയ വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ട്‌ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. പുതുവത്സരദിനത്തിൽ 16 ഏരിയയിലും പ്രചാരണം ആരംഭിച്ചു. പാർടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്‌ക്വാഡുകളായാണ്‌ വരിക്കാരെ കണ്ടെത്താനിറങ്ങുന്നത്‌. നഗരങ്ങൾ കേന്ദ്രീകരിച്ച്‌ പ്രത്യേക സ്‌ക്വാഡുമുണ്ട്‌. പത്രത്തിന്റെ 75–-ാം വാർഷികദിനമായ 18ന്‌ രണ്ടായിരം കേന്ദ്രങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളിറങ്ങും. മലപ്പുറം എഡിഷന്റെ  വളർച്ചയുടെ ഓരോഘട്ടത്തിലും വായനക്കാരിൽനിന്നും പാർടി പ്രവർത്തകരിൽനിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. Read on deshabhimani.com

Related News