വീട് തകർന്ന് മരിച്ച കുരുന്നുകളുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി മന്ത്രി

പള്ളിക്കൽ മാതാം‌കുളത്ത് വീട് തകർന്ന് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ മന്ത്രി വി അബ്ദുറഹ്മാൻ ആശ്വസിപ്പിക്കുന്നു


കൊണ്ടോട്ടി  പള്ളിക്കൽ മാതാംകുളത്ത് വീട് തകർന്ന് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു.   ചൊവ്വാഴ്ച പുലർച്ചെയാണ് കനത്ത മഴയിൽ മതിലും കരിങ്കൽ തറയും വീടിനുമുകളിലേക്ക് വീണ് കാടപ്പടി വിരിച്ചാൽ ചൊളാഞ്ചേരി അബുബക്കർ സിദ്ദിഖിന്റെയും സുമയ്യയുടെയും മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവർ  മരിച്ചത്.  തുടർന്ന്‌ വ്യാഴം പകൽ 12നാണ്‌ മന്ത്രി കുട്ടികളുടെ വീട്ടിലെത്തിയത്‌.  അരമണിക്കൂറോളം വീട്ടുകാർക്കൊപ്പം ചെലവഴിച്ചു.  സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗം  സി ബാബു, കരിപ്പൂർ ലോക്കൽ സെക്രട്ടറി ഒ കെ സുരേഷ്, കുഞ്ഞുക്കുട്ടൻ, ബാവ മണ്ണാറക്കൽ, കോയമോൻ, ബഷീർ ബാവ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി. Read on deshabhimani.com

Related News