വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച യുവാവ്‌ പിടിയിൽ

ചന്ദ്രു സുരേഷ്‌


  വണ്ടൂർ വീടിനുമുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയുടെ  മാല ബൈക്കിലെത്തി തട്ടിപ്പറിച്ച യുവാവിനെ മണിക്കൂറുകൾക്കകം എടവണ്ണ പൊലീസ്‌ പിടികൂടി. തഞ്ചാവൂർ സ്വദേശി ചന്ദ്രു സുരേഷിനെ (20)യാണ്  സിഐ പി  വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ്‌ സംഭവം.  വീട്ടമ്മയുടെ മൂന്ന് പവൻ വരുന്ന സ്വർണാഭരണമാണ് കവർന്നത്‌. തിരുവാലിയിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ വ്യക്തമായത്‌. തുടർന്ന്‌ പുന്നപ്പാല ശിവക്ഷേത്രത്തിനുസമീപത്തുനിന്ന്‌ ഇയാളെ പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News