കേന്ദ്രത്തിന്‌ താക്കീതായി 
ജീവനക്കാരുടെ ധർണ

എന്‍ജിഒ യൂണിയന്‍ മലപ്പുറം ട്രഷറി യൂണിറ്റില്‍ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എസ് അജയ്കുമാര്‍ 
ഉദ്ഘാടനംചെയ്യുന്നു


 മലപ്പുറം ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്‌ താക്കീതായി എൻജിഒ യുണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ ധർണ. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുക, ജനോൻമുഖ സിവിൽ സർവീസ് യാഥാർഥ്യമാക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുക  മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലയിൽ 70 കേന്ദ്രങ്ങളിലായിരുന്നു ധർണ. സ്ഥാപനങ്ങൾക്കുമുന്നിൽ ജീവനക്കാർ പ്രകടനവും നടത്തി.       മലപ്പുറം സിവിൽസ്റ്റേഷനുമുന്നിൽ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനംചെയ്തു. തിരൂരങ്ങാടിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ വസന്ത, പെരിന്തൽമണ്ണ സിവിൽസ്റ്റേഷനിൽ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, തിരൂർ സിവിൽസ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, അരീക്കോട് ജില്ലാ ട്രഷറർ ഇ പി മുരളീധരൻ എന്നിവർ സമരം ഉദ്‌ഘാടനംചെയ്‌തു.       പി കൃഷ്ണൻ കൊണ്ടോട്ടിയിലും എം പി കൈരളി നിലമ്പൂരിലും പി വേണുഗോപാൽ മലപ്പുറം ബി–-2 യൂണിറ്റിലും വി വിജിത് മഞ്ചേരി സിവിൽ സ്റ്റേഷനിലും വി പി സിനി പള്ളിക്കൽ യൂണിറ്റിലും ഇ വി ചിത്രൻ പൊന്നാനി സിവിൽ സ്റ്റേഷനിലും ഉദ്ഘാടകരായി. ധർണയും പ്രകടനങ്ങളും വിജയിപ്പിച്ച ജീവനക്കാരെ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു. Read on deshabhimani.com

Related News