പരിശോധനയിൽ കുതിപ്പ്



  മഞ്ചേരി അരലക്ഷം കടന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർടിപിസിആർ പരിശോധന. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും 55,000 സ്രവ സാമ്പിളുകളാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധിച്ചത്. വിവിധയിടങ്ങളില്‍നിന്നെത്തുന്ന സവ്ര സാമ്പിളുകൾ അതത് ദിവസംതന്നെ പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കാനാകും. ഓട്ടോമാറ്റിക് സംവിധാനം സജ്ജമാക്കിയതോടെയാണ് പരിശോധനക്ക് വേഗം കൂടിയത്. 24 മണിക്കൂറിനുള്ളിൽ 600 മുതൽ 1400 സാമ്പിളുകൾവരെ ലാബിൽ പരിശോധിക്കാനാകും. നേരത്തെ കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിലാണ് ജില്ലയിലുള്ളവരുടെ സ്രവ പരിശോധന നടത്തിയത്. മാർച്ച് 26നാണ് ലാബിൽ ആദ്യ പരിശോധന നടത്തിയത്. ഇവിടെയെത്തുന്ന സാമ്പിളുകളുടെ എണ്ണം കൂടിയതോടെയാണ് റിയൽ ടൈം റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേഴ്സ് പിസിആർ ലാബിൽ പുതിയ യൂണിറ്റ് തുറന്നത്. ട്രൂനാറ്റ് യന്ത്രത്തിൽ 1231 സാമ്പിളുകളും പരിശോധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടൗണുകൾ കേന്ദ്രീകരിച്ച് 50,000 ആന്റിജെൻ പരിശോധനയും പൂർത്തിയാക്കി. ഗർഭിണികൾ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ എന്നിവരുടെയും അപകടത്തിൽപ്പെട്ടവരുടെയും മൃതദേഹങ്ങളുടെയും സ്രവ പരിശോധനകളാണ് ട്രൂനാറ്റിലൂടെ നടത്തിയത്. പിസിആർ ലാബിലാണ് ട്രൂനാറ്റ് യന്ത്രങ്ങളും സ്ഥാപിച്ചത്.  Read on deshabhimani.com

Related News