എന്‍ട്രന്‍സ്: പൊന്നാനിയില്‍നിന്ന് കെഎസ്ആര്‍ടിസി



  മലപ്പുറം കേരള എൻജിനിയറിങ് ആർടിടെക്ച്ചർ മെഡിക്കൽ എൻട്രൻസ് പരീക്ഷയോടനുബന്ധിച്ച് വ്യാഴാഴ്‌ച പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പ്രത്യേക സർവീസ്‌.  കോഴിക്കോട്ടേക്കും തൃശൂരിലേക്കുമാണ്‌ സർവീസ്‌. രാവിലെ 6.30ന് പുറപ്പെടും. എടപ്പാൾവഴിയാണ് സർവീസ്. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ബസ് യാത്രയ്ക്ക് നിർബന്ധമാണ്. കൂടെ ഒരു രക്ഷിതാവിനും യാത്രചെയ്യാം. മറ്റുള്ള യാത്രക്കാരെ  ബസിൽ അനുവദിക്കില്ല.  വൈകിട്ട് 5.30ന്‌ രണ്ട് ബസുകളും പൊന്നാനിയിലേക്ക്  തിരിച്ചും സർവീസ്‌ നടത്തും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബസ് സർവീസ്. Read on deshabhimani.com

Related News