ഇതുവരെ 5 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ



  മഞ്ചേരി കോവിഡ് ചികിത്സാ സൗകര്യവുമായി ജില്ലയിൽ ഇതുവരെ സജ്ജമാക്കിയത്‌ അഞ്ച്‌ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ. സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളും ഏറ്റെടുത്താണ് രണ്ടായിരത്തിലേറെ പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ 22–--ാം വാർഡായി സജ്ജമാക്കിയ കാളികാവ് സഫ ആശുപത്രിയിൽ 75 പേരെ ചികിത്സിക്കാം. 23–--ാംവാർഡായ മുട്ടിപ്പാലത്തെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിൽ-–- 75, 24–--ാം വാർഡ്‌ ഹജ്ജ് ഹൗസിൽ–- 500, കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ–- 1500 കിടക്കകളും ഒരുക്കി. ഇതിനുപുറമെ കീഴാറ്റൂരിലും മഞ്ചേരിയിലും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി മാറ്റാൻ നടപടി പുരോഗമിക്കുകയാണ്‌. രോഗികളെ ആരോഗ്യസ്ഥിതിയനുസരിച്ചാണ്‌ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റുന്നത്‌. നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി ‘എ' വിഭാഗം രോഗികൾ, രോഗലക്ഷണമില്ലാത്തവർ എന്നിവരെയാണ് സെന്ററുകളിൽ പ്രവേശിപ്പിക്കുക.  Read on deshabhimani.com

Related News