സബാഷ് മലപ്പുറം



 മലപ്പുറം ഹയർ സെക്കൻഡറി പരീക്ഷയിൽ 85.84 ശതമാനത്തോടെ ജില്ലക്ക്‌ മികച്ച വിജയം. പരീക്ഷ എഴുതിയ 57,422 വിദ്യാർഥികളിൽ 49,291 പേരും ഉപരിപഠനത്തിന്‌ യോഗ്യത നേടി. സംസ്ഥാന ശരാശരിയായ 85.13 ശതമാനത്തേക്കാൾ ഉയർന്ന വിജയം നേടിയ ജില്ല എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയവരുടെ എണ്ണത്തിൽ ഒന്നാമതെത്തി. 2234 വിദ്യാർഥികളാണ്‌ ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയത്‌. 17 കുട്ടികൾ മുഴുവൻ മാർക്കും നേടി. നൂറ്‌ ശതമാനം വിജയം കൈവരിച്ചത്‌ 16 സ്‌കൂളുകളാണ്‌. കഴിഞ്ഞ വർഷം ഇത്‌ 13 ആയിരുന്നു. 86.84 ശതമാനമാണ്‌ കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. ഹയർ സെക്കൻഡറി ടെക്‌നിക്കൽ വിഭാഗത്തിലും ജില്ല തിളക്കമാർന്ന വിജയം നേടി. 234 കുട്ടികൾ പരീക്ഷ എഴുതിയതിൽ 213 പേർ വിജയിച്ചു. 91.03 ശതമാനത്തോടെ വിജയത്തിൽ സംസ്ഥാന ശരാശരിയേക്കാൾ മുന്നിലെത്തി.  ടെക്‌നിക്കൽ വിഭാഗത്തിലെ അഞ്ച്‌ കുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി.  ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 41.46 ശതമാനമാണ്‌ വിജയം. പരീക്ഷ എഴുതിയ 18,582 വിദ്യാർഥികളിൽ 7704 പേർ വിജയിച്ചു. 19070 കുട്ടികളാണ്‌ ഈ വിഭാഗത്തിൽ രജിസ്റ്റർചെയ്തത്‌. വിഎച്ച്‌എസ്‌ഇയിൽ പാർട്ട്‌ ഒന്ന്‌, രണ്ട്‌ വിഭാഗത്തിൽ 2010 കുട്ടികളും പാർട്ട്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വിഭാഗത്തിൽ 1836 കുട്ടികളും വിജയിച്ചു. യഥാക്രമം 83.13 ശതമാനവും 75.93 ശതമാനം വീതമാണ്‌ വിജയം. കല്ലിങ്ങൽപറമ്പ്‌ എംഎസ്‌എം ഹയർ സെക്കൻഡറി സ്‌കൂളാണ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയത്‌ –- 768. നൂറുമേനി നേടിയ വിദ്യാലയങ്ങൾ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ 16 സ്‌കൂളുകൾ നൂറുമേനി വിജയം നേടി. സ്‌കൂളുകളും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണവും: എടരിക്കോട് പികെഎംഎം എച്ച്എസ്എസ് (390), മമ്പാട് എംഇഎസ് എച്ച്എസ്എസ് (322), മഞ്ചേരി ജെഎസ്ആർഎച്ച്എസ്എസ് ഗേൾസ് (128), നിലമ്പൂർ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് (32), കടകശേരി ഐഡിയൽ ഇംഗ്ലീഷ് എച്ച്എസ്എസ് (199), ചേലക്കാട് ഐഡിയൽ എച്ച്എസ്എസ് (61), പൂക്കൊളത്തൂർ ചേക്കുട്ടി ഹാജി മെമ്മോറിയൽ എച്ച്എസ്എസ് (263), വാളക്കുളം കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ എച്ച്എസ്എസ് (258), മൂന്നിയൂർ എച്ച്എസ്എസ് (255), കോട്ടൂർ എകെഎംഎച്ച്എസ്എസ് (193), ചാപ്പനങ്ങാടി പിഎംഎസ്എ എച്ച്എസ്എസ് (117), വേങ്ങൂർ എഎംഎച്ച്എസ്എസ് (128), മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂൾ (83), മലാപറമ്പ്‌ അസീസി സ്‌കൂൾ (27), നിലമ്പൂർ പീവിസ് എച്ച്എസ്എസ് (80), വാഴക്കാട് കാരുണ്യഭവൻ എച്ച്എസ്എസ് (27). Read on deshabhimani.com

Related News