മതേതരത്വം 
തകർക്കാനുള്ള നീക്കം ചെറുക്കണം



വളാഞ്ചേരി  മതേതരത്വം തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുറ്റിപ്പുറം നടുവട്ടത്ത് നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്  വി കെ ജയ്സോമനാഥ്  അധ്യക്ഷനായി. കേന്ദ്ര നിര്‍വാഹക സമിതിയംഗം സി എൻ സുനില്‍  ജെന്‍ഡര്‍ നയരേഖ അവതരിപ്പിച്ചു. അരുൺ രവി സംഘടനാ രേഖ ചർച്ചക്ക് വിശദീകരണം നൽകി. ജില്ലാ സെക്രട്ടറി കെ അംബുജം, ട്രഷറര്‍ പി ശരത്, ഇ വിലാസിനി, കെ കെ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. പതിനാലാം പദ്ധതിയിൽ  ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് പ്രാദേശിക സർക്കാരുകൾ മുന്നിട്ടിറങ്ങുക, കേന്ദ്ര സർക്കാർ നടപ്പാക്കിയ ഔഷധ വിലവർധന പിൻവലിക്കുക, പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം വ്യാപിക്കുന്നത് തടയുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.    ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പ്രൊഫ. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം പി രമേഷ് കുമാർ അധ്യക്ഷനായി. ശാസ്ത്രവും സമൂഹവും എന്ന വിഷയം ഡോ. കെ പ്രദീപ് കുമാർ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി കെ രാജീവ് സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി കെ അംബുജം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരിഷത്ത് ഗാനസംഘം ഗസല്‍ - പഴയ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടുത്തി പാട്ടോര്‍മകള്‍ സംഗീതസന്ധ്യ അവതരിപ്പിച്ചു. ഭാരവാഹികള്‍: ടി അജിത് കുമാര്‍ (പ്രസിഡന്റ്), ഈദ് കമൽ, പി സുധീർ (വൈസ് പ്രസിഡന്റ്), കെ അംബുജം (സെക്രട്ടറി), അബ്ദുള്‍ ജലീല്‍ മീമ്പറ്റ, അനൂപ് മണ്ണഴി (ജോ. സെക്രട്ടറി), പി വാസുദേവന്‍  (ട്രഷറര്‍). Read on deshabhimani.com

Related News