കരിപ്പൂരിൽ രണ്ടര കോടിയുടെ സ്വർണം പിടിച്ചു



കരിപ്പൂർ വിമാനത്താവളത്തിൽ  ആറുപേരിൽനിന്ന്‌ രണ്ടര കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 4.150 കിലോ സ്വർണമിശ്രിതവും ഒരുകിലോ സ്വർണവുമാണ് കണ്ടെടുത്തത്.   അബുദാബിയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് കൊമ്മേരി ആനന്ദൻ ബസാർ റംഷാദ് വലിയാട്ടിലി (22)ൽനിന്ന്‌ 50 ലക്ഷത്തിന്റെ 961 ഗ്രാം സ്വർണവും കോഴിക്കോട് താമരശേരി ചെമൽ ചെറുപറമ്പിൽ നിസാർ ചുങ്കംപൊയിലിൽനിന്ന്‌ 50 ലക്ഷത്തിന്റെ 964 ഗ്രാമും പിടികൂടി.  ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിലെത്തിയ മലപ്പുറം സുൽത്താൻപടി ഷൈറയിൽ  (44)നിന്ന്‌  999 ഗ്രാം സ്വർണമിശ്രിതവും കണ്ടെത്തി. ദോഹയിൽനിന്ന്‌ ഖത്തർ എയർവേസിലെത്തിയ കോഴിക്കോട് നെല്ലിക്കാപറമ്പ്‌ അബൂബക്കർ സിദ്ദീഖി (35)ൽനിന്ന്‌ 990 ഗ്രാമും മസ്‌കത്തിൽനിന്ന്‌ ഒമാൻ എയറിലെത്തിയ കാസർകോട് മുഹമ്മദ് നിഷാദി (24)ൽനിന്ന് 234 ഗ്രാം മിശ്രിതവും കണ്ടെടുത്തു. കാസർകോട് ചെങ്ങള കുണ്ടംകുഴി വീട്ടിൽ മുഹമ്മദ് അജ്മൽ റിയാസി (25)ൽനിന്ന്‌ 1050 ഗ്രാം സ്വർണവും പിടികൂടി. Read on deshabhimani.com

Related News