പ്രഥമ കതിർ 
പുരസ്‌കാരം 
ടി ഡി രാമകൃഷ്ണന്



മലപ്പുറം പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ പച്ച മഞ്ഞ ചുവപ്പ്‌ എന്ന നോവലിന്‌. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ശനി വൈകിട്ട്‌ 6.30ന്‌ പൂക്കോട്ടുംപാടം കതിർ ഫാമിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചലച്ചിത്ര–- നാടകനടി നിലമ്പൂർ ആയിഷ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ കതിർ ഡയറക്ടർ കബീർ തറമ്മലും സംഘാടക സമിതി കൺവീനർ വി സി സുരേഷും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ശനി  രാവിലെ 10ന്‌ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആരംഭിക്കും. 6.30ന്‌ പുരസ്‌കാരദാനച്ചടങ്ങ് പ്രൊഫ. എം എം നാരായണൻ ഉദ്‌ഘാടനംചെയ്യും. കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ ഒ പി സുരേഷിനെ ആദരിക്കും. രാത്രി  ഏഴിന്‌ ടി ഡി രാമകൃഷ്‌ണന്റെ നോവലിനെ ആസ്‌പദമാക്കി ലഘുനൃത്തശിൽപ്പം, ഒ പി സുരേഷിന്റെ കവിതകളുടെ അവതരണം എന്നിവ നടക്കും. രാത്രി എട്ടിന്‌ സാഹിത്യ സംവാദത്തിൽ ടി ഡി രാമകൃഷ്‌ണനും ഒ പി സുരേഷും പങ്കെടുക്കും. പി സി നന്ദകുമാർ, ടെറൻസ്‌ ഡിൽസൺ, സി രാജീവ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News