സർട്ടിഫിക്കറ്റ്‌ റെഡി



മലപ്പുറം രണ്ട്‌ ദിവസത്തിനകം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്‌ ലഭിക്കുമെന്ന ആശ്വാസത്തിലാണ്‌ വനിതാ സംരംഭമായ എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്‌ കിട്ടാത്ത പരാതിയുമായാണ്‌ ചെയർപേഴ്‌സൺ സറീന മുഹമ്മദലി അദാലത്തിന്‌ എത്തിയത്‌. നബാർഡിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്‌. കുടുംബശ്രീ പ്രവർത്തകരുൾപ്പെടെ ഭാഗമായ പദ്ധതിയാണ്‌. ആവശ്യമായ രേഖകൾ നൽകിയിട്ടുണ്ടെന്ന്‌ ചെയർപേഴ്‌സൺ പറഞ്ഞു. കോഴികളുടെ എണ്ണത്തിലുള്ള വർധനയായിരുന്നു സർട്ടിഫിക്കറ്റ്‌ വൈകുന്നതിലുള്ള കാരണം. സ്‌ത്രീകളുടെ സംരംഭമാണെന്നും മാതൃകാപരമായി അനുഭാവപൂർവം നിയമപരമായ നടപടിയെടുക്കണമെന്ന്‌ അദാലത്തിൽ തീർപ്പായി. ഇത്തരം ചെറുകിട വനിതാ സംരംഭകരുടെ വിഷയങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന്‌ മന്ത്രി ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചു. Read on deshabhimani.com

Related News