എന്‍ജിഒ യൂണിയന്‍ ധര്‍ണ ഇന്ന്



മലപ്പുറം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാ​ഗമായി ജില്ലയിൽ 70 കേന്ദ്രങ്ങളിൽ ധർണ നടത്തും. മലപ്പുറം സിവിൽസ്റ്റേഷനുമുന്നിൽ ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനംചെയ്യും.  ധർണ വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. Read on deshabhimani.com

Related News