കണ്ണീര്‍തീരത്ത്



പൊന്നാനി  ‘‘അവസാനമായി ഒരു നോക്കുപോലും കാണാതെ എന്റെ  ഇക്കായെ കബറടക്കിയില്ലേ–- പൊന്നാനിയിൽനിന്ന്‌  പോയി കടലിൽ ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളി കബീറിന്റെ ഭാര്യ അനീഷയുടെയും മക്കളുടെയും കണ്ണീരിന്‌ മറുപടിയില്ലാതെ വിതുമ്പുകയാണ്‌ നാട്‌. കബീറിന്റെ സഹോദരീ ഭർത്താവ്  വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്‌. അവരുടെ ഷർട്ട് സഹോദരി കബീറിന് നൽകിയിരുന്നു. അതിലൊന്നായ പച്ച കള്ളി ഷർട്ടാണ് മത്സ്യബന്ധനത്തിന് പോവുമ്പോൾ കബീർ ധരിച്ചിരുന്നത്‌.‌ ഏത് അവസ്ഥയിലും അത്‌ ഞങ്ങൾക്ക് തിരിച്ചറിയാനാവും–- സഹോദരൻ മൊയ്തീൻ ബാവ പറഞ്ഞു. എട്ടിന്‌ ഒരു മൃതദേഹം താനൂരിൽ കിട്ടി എന്നറിഞ്ഞപ്പോൾ അവിടെ പോയിരുന്നു. എന്നാൽ കാണിക്കാതെ ഉബൈദിന്റേതാണെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം ഏതെന്ന് വ്യക്തത വരുത്താതെ വിട്ട് നൽകിയത് പൊലീസിന്റെ വീഴ്ചയാണ്. മൃതദേഹം പുറത്തെടുത്ത് വീണ്ടും ഇവിടെ കൊണ്ടുവന്ന് സംസ്കരിക്കുന്നത് വലിയ പാപമാണ്. അതിനാൽ സംസ്കരിച്ച താനൂരിലെ കബറിടത്തിൽ പോയി കർമ-ങ്ങൾ ചെയ്യുമെന്നും മൊയ്‌തീൻബാവ പറഞ്ഞു. Read on deshabhimani.com

Related News