വേണം അതീവ ശ്രദ്ധ



മലപ്പുറം ആശങ്ക വർധിപ്പിച്ച്‌ ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ആദ്യമായി അഞ്ഞൂറിനടുത്തെത്തി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 482 പേരിൽ 440 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച്‌ ആരോഗ്യപ്രവർത്തകരുടേതടക്കം 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും 14 പേർ വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരുമാണ്. 261 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി.  ഇതുവരെ 10,004 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്‌.  31,936 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.   കൂടുതൽ സമ്പർക്ക ബാധിതരുള്ള സ്ഥലം മലപ്പുറം–- 34, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ–- -21, തെന്നല–- 20, അരീക്കോട്–- -18, പരപ്പനങ്ങാടി–- -15, എടപ്പറ്റ, പള്ളിക്കൽ, പാണ്ടിക്കാട്–- 11, നന്നമ്പ്ര, താനൂർ–- -10, ആലിപ്പറമ്പ്, തൃക്കലങ്ങോട്–- 9.  ആരോഗ്യ പ്രവർത്തകർ പാണ്ടിക്കട്, തവനൂർ, മലപ്പുറം, കുറുവ, വയനാട് -സ്വദേശികളായ ഓരോരുത്തർ. ഉറവിടമറിയാതെ ചുങ്കത്തറ–- 2, തേഞ്ഞിപ്പലം, കാവനൂർ, വളവന്നൂർ, കൂട്ടിലങ്ങാടി, പൊന്നനി, വെട്ടം, ചാലിയാർ, കരുളായി, എടപ്പാൾ, പള്ളിക്കൽ, കോട്ടക്കൽ, പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ, പോത്തുകല്ല് സ്വദേശികളായ ഓരോരുത്തർ. Read on deshabhimani.com

Related News