എസ്എഫ്ഐ അഖിലേന്ത്യാ ജാഥക്ക്‌ സ്വീകരണം നാളെ



  മലപ്പുറം എസ്എഫ്ഐ അഖിലേന്ത്യാ ജാഥക്ക് ചൊവ്വാഴ്ച കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസിൽ സ്വീകരണം നൽകും. സേവ് എഡ്യുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കന്യാകുമാരിയിൽനിന്നും പര്യടനം ആരംഭിച്ച സൗത്ത് ഇന്ത്യൻ ജാഥ വൈകിട്ട് ആറിന് ക്യാമ്പസിൽ എത്തും. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു  ക്യാപ്റ്റനും കേന്ദ്ര എക്സിക്യൂട്ടീവ് അംഗം നിധീഷ് നാരായണൻ വൈസ് ക്യാപ്റ്റനുമായ ജാഥക്ക് സ്വീകരണ ഒരുക്കങ്ങൾ ക്യാമ്പസിൽ പൂർത്തിയായി. യോ​ഗത്തിൽ സംസ്ഥാന, അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കും. തലശേരി, വടകര സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷമാണ് കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസിൽ എത്തുന്നത്. ബുധനാഴ്ച ജാഥ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും.   Read on deshabhimani.com

Related News