ഷീൽഡയും മിഥുനും വേഗക്കാർ



തേഞ്ഞിപ്പലം സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ വേഗതാരങ്ങളായി തൃശൂരിന്റെ ടി മിഥുനും തിരുവനന്തപുരത്തിന്റെ എ പി ഷീൽഡയും. മിഥുൻ 10.64 സെക്കൻഡിലാണ് വേഗവര കടന്നത്. കേരള പൊലീസിൽ ഹവിൽദാറാണ്.  പെരുവളളൂർ ഇല്ലത്തുമാട് ടി ഉണ്ണിയുടെയും ബിന്ദുവിന്റെയും മകനാണ്. വയനാടിന്റെ കെ പി അശ്വിൻ (10.69സെ) വെള്ളിയും പാലക്കാടിന്റെ എം മനീഷ് (10.88സെ) വെങ്കലവും നേടി. സ്‌കൂൾ മീറ്റുകളിലെ മിന്നുംതാരമായിരുന്ന ഷീൽഡ ഒമ്പതുവർഷത്തിനുശേഷമാണ്‌ സംസ്ഥാന തലത്തിൽ സ്വർണം നേടുന്നത്‌ (11.87സെ). കഴിഞ്ഞയാഴ്‌ച  തിരുവനന്തപുരത്ത്‌ നടന്ന കേരള ഗെയിംസിലും സ്വർണം കരസ്ഥമാക്കി. ഷീൽഡ സിവിൽ സർവീസിനായുളള ശ്രമത്തിലാണ്. സഹോദരിയും കേരള പൊലീസിൽ ഹവിൽദാറുമായ എ പി ഷിൽബിക്കാണ്  വെങ്കലം (12.12സെ) ആലപ്പുഴ മുഹമ്മ സ്വദേശി പുരുഷോത്തമന്റെയും വിശാലിനിയുടെയും മകളാണ്. കോട്ടയത്തിന്റെ എസ് എസ് സ്നേഹക്കാണ് വെള്ളി (12.07സെ). Read on deshabhimani.com

Related News