ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം തുടങ്ങി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഉദ്ഘാടനംചെയ്യുന്നു


വളാഞ്ചേരി  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ജില്ലാ സമ്മേളനം കുറ്റിപ്പുറം നടുവട്ടം എയുപി സ്കൂളില്‍ തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ ശീതള്‍ ശ്യാം സമ്മേളനം ഉദ്ഘാടനംചെയ്തു.  സ്വാഗതസംഘം ചെയര്‍മാന്‍ വി കെ രാജീവ് അധ്യക്ഷനായി. ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. കെ പി പ്രമീള, എംഎസ്ഡബ്ല്യു ഒന്നാം റാങ്ക് നേടിയ കെ പി ഹരിത  എന്നിവരെ  അനുമോദിച്ചു.  സമ്പൂര്‍ണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം, ശാസ്ത്രപുസ്തക വിതരണം എന്നിവ നടന്നു. കെ മധു, കൃഷ്ണപ്രകാശ് എന്നിവർ ഗാനാലാപനം നടത്തി. എം എസ്  മോഹനൻ, കെ പി ശങ്കരൻ  എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ സി കെ ജയകുമാർ, ടി കോമളം, ജയചിത്ര, കെ സരിത എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി രാജലക്ഷ്മി സ്വാഗതവും പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി പി ശ്രീജ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍നിന്ന് 200 പേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വി കെ ജയ് സോമനാഥ്  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ അംബുജം പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി ശരത്  വരവുചെലവ് കണക്കും അനൂപ് മണ്ണഴി പിപിസി കണക്കും അവതരിപ്പിച്ചു. ഇ വിലാസിനി, ഡി വെങ്കിടേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കെ രാജേന്ദ്രന്‍ ചോലനായ്ക്ക വിഭാഗത്തിലെ വിദ്യാഭ്യാസ ഇടപെടലും അരുണ്‍ രവി സംഘടനാരേഖയും അവതരിപ്പിച്ചു.  വൈകിട്ട് നടന്ന പൊതുസമ്മേളനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ  ഉദ്ഘാടനംചെയ്തു. ഡോ. കെ പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പരിഷത്ത് ഗാനസംഘം ഗസല്‍–- - പഴയ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടുത്തി പാട്ടോര്‍മകള്‍  സംഗീതസന്ധ്യ അവതരിപ്പിച്ചു.  ഞായറാഴ്ച ചര്‍ച്ചകള്‍ക്കുള്ള മറുപടി, ജെന്‍ഡര്‍ നയരേഖ അവതരണം, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. Read on deshabhimani.com

Related News