ഷിഫാനയുടെ 
ആരോഗ്യനിലയിൽ 
നേരിയ പുരോഗതി



മേലാറ്റൂർ ഉപ്പയുടെ ക്രൂരതയിൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിഫാനയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.  പത്ത്‌ ദിവസമായി ചികിത്സയിലുള്ള ഷിഫാനയുടെ തൊലിപ്പുറമെയുള്ള മുറിവ് ഉണങ്ങിവരുന്നതായി  ബന്ധുക്കൾ പറഞ്ഞു. കുറച്ചുദിവസംകഴിഞ്ഞാൽമാത്രമേ കൃത്യമായ വിവരം പറയാൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മെയ് അഞ്ചിനാണ്  തുവ്വൂർ മുമ്പുഴ തരിപ്രമുണ്ട തെച്ചിയോടൻ മുഹമ്മദ് ഭാര്യ ജാസ്മിൻ, മക്കളായ സഫ ഫാത്തിമ, ഷിഫാന എന്നിവരെ ഗുഡ്സ് ഓട്ടോ ക്യാമ്പിനിൽ അടച്ചിട്ട് തീകൊളുത്തിയത്. ഇതിൽ  ജാസ്മിനും സഫ ഫാത്തിമയും മരിച്ചു. കൃത്യം നടത്തിയതിനുശേഷം മുഹമ്മദ് സമീപത്തെ കിണറ്റിൽചാടി മരിച്ചു.  ഗുരുതരമായി പൊള്ളലേറ്റ ഷിഫാനയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുഹമ്മദ് നടത്തിയത് ആസൂത്രിത  കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. കത്തിക്കാനായി പെട്രോൾപോലുള്ള ഇന്ധനത്തിൽ പഞ്ചസാര കലർത്തിയതായും വൻ സ്ഫോടകശേഷിയുള്ള ഗുണ്ടുകൾ വാഹനത്തിൻ സൂക്ഷിച്ചിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിശദമായ വിവരം ലഭിക്കണമെങ്കിൽ ഫോറൻസിക് പരിശോധനയടക്കമുള്ളതിന്റെ ഫലം ലഭ്യമാകണം.   Read on deshabhimani.com

Related News