വരൂ, വിവരം തരാം



മലപ്പുറം സർക്കാർ സേവനങ്ങളെക്കുറിച്ചറിയാൻ അലയേണ്ട. പഞ്ചായത്തുകളിൽ സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി. പഞ്ചായത്ത്‌ ഓഫീസിൽനിന്നോ ഘടക സ്ഥാപനങ്ങളിൽനിന്നോ പഞ്ചായത്ത്‌ പരിധിയിലെ സർക്കാർ–- സർക്കാരിതര സ്ഥാപനങ്ങളിൽനിന്നോ ലഭിക്കുന്ന സേവനങ്ങളും വിവരങ്ങളും ജനങ്ങളിലെത്തിക്കുകയാണ്‌ ലക്ഷ്യം. ആവശ്യമെങ്കിൽ ഓൺലൈൻ അപേക്ഷകൾ നൽകൽ ഉൾപ്പെടെ സഹായവും ലഭ്യമാക്കും. ‘ഒപ്പമുണ്ട്‌ ഉറപ്പാണ്‌’ ടാഗ്‌ലൈനോടെയാണ്‌ പ്രവർത്തനം. പഞ്ചായത്തിൽ ഫ്രണ്ട്‌ ഓഫീസിനോട്‌ ചേർന്ന്‌ സിറ്റിസൺ സെന്റർ ആരംഭിക്കാനാണ്‌ നിർദേശം. ടെക്‌നിക്കൽ അസിസ്‌റ്റ​ന്റുമാർ, കുടുംബശ്രീ ഹെൽപ്‌ ഡെസ്‌ക്‌ എന്നിവരെ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇവ രണ്ടും ഇല്ലാത്ത സ്ഥലങ്ങളിൽ എംഎസ്‌ഡബ്ല്യു യോഗ്യതയുള്ളവർ. കിലയാണ്‌ പരിശീലനം നൽകുന്നത്‌. ഏപ്രിലോടെ മുഴുവൻ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റി സെന്റർ തുറക്കാനാണ്‌ സർക്കാർ നിർദേശം. ജില്ലയിൽ 22 പഞ്ചായത്തുകളിൽ കേന്ദ്രം തുടങ്ങി. ബാക്കി 72 ഇടത്തും 31നകം ആരംഭിക്കാനാണ്‌ ഉദ്ദേശം.  നഗരസഭകളിൽ അടുത്ത ഘട്ടത്തിൽ പൗരസഹായകേന്ദ്രങ്ങൾ തുറക്കും. കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് അറിവുവേണം. വകുപ്പുകളും ഏജൻസികളും വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ- മെയിൽ അയക്കണം. സർക്കാരി​ന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപ്പുസ്‌തകവും ഇവിടെയുണ്ടാകും.   സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയ പഞ്ചായത്തുകൾ അമരമ്പലം, മമ്പാട്, ഊർങ്ങാട്ടിരി, കീഴുപറമ്പ്, കുഴിമണ്ണ, ചേലേമ്പ്ര, എടപ്പറ്റ, തിരുവാലി, തൃക്കലങ്ങോട്, വെട്ടത്തൂർ, അങ്ങാടിപ്പുറം, കുറുവ, കൂട്ടിലങ്ങാടി, മങ്കട, മൊറയൂർ, തെന്നല, തേഞ്ഞിപ്പലം, തലക്കാട്, തൃപ്രങ്ങോട്, ആലങ്കോട്, എടപ്പാൾ, മാറാക്കര.     22 ഇടങ്ങളിൽ സജ്ജം ഏപ്രിലോടെ മുഴുവൻ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റി സെന്റർ തുറക്കാനാണ്‌ സർക്കാർ നിർദേശം. ജില്ലയിൽ 22 പഞ്ചായത്തുകളിൽ കേന്ദ്രം തുടങ്ങി. ബാക്കി 72 ഇടത്തും 31നകം ആരംഭിക്കാനാണ്‌ ഉദ്ദേശം.  നഗരസഭകളിൽ അടുത്ത ഘട്ടത്തിൽ പൗരസഹായകേന്ദ്രങ്ങൾ തുറക്കും. കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് അറിവുവേണം. വകുപ്പുകളും ഏജൻസികളും വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ- മെയിൽ അയക്കണം. സർക്കാരി​ന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപ്പുസ്‌തകവും ഇവിടെയുണ്ടാകും. Read on deshabhimani.com

Related News