താക്കീതായി വിദ്യാർഥി പ്രതിരോധം

എസ്എഫ്ഐ വിദ്യാർഥി പ്രതിരോധം വണ്ടൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ടി പി രഹന സബീന ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം ‘രക്തദാഹികളായ കെഎസ്‌യു–-കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക’  മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ ഏരിയാ കേന്ദ്രങ്ങളിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. വണ്ടൂരിൽ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ടി പി രഹന സബീന ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ജെ പി അനുരാഗ് അധ്യക്ഷനായി. പി അഞ്ജന, സി എം സഫ്‌വാൻ, അഞ്ചല ജാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ സക്കീർ വളാഞ്ചേരിയിലും ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ തിരൂരിലും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ് പെരിന്തൽമണ്ണയിലും പ്രതിഷേധം ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എം സജാദ് നിലമ്പൂരിലും സി നീതു അരീക്കോടും കെ ഹരിമോൻ മങ്കടയിലും സ്വാദിഖ് സഖോസ് എടപ്പാളിലും സുകേഷ് രാജ് പൊന്നാനിയിലും പി ഷഹീർ എടക്കരയിലും അഡ്വ. ഫിറോസ് ബാബു മഞ്ചേരിയിലും ബാലകൃഷ്ണൻ കാരാട് കൊണ്ടോട്ടിയിലും പി കിരൺ തിരൂരങ്ങാടിയിലും എൻ ആദിൽ താനൂരിലും റിയാസ് പൊൻമള കോട്ടക്കലിലും വിദ്യാർഥി പ്രതിരോധം ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News