ജില്ലാ ഒളിമ്പിക്‌സ്‌ ഇന്ന്‌ തുടങ്ങും



മലപ്പുറം ഒളിമ്പിക്‌സിലെ 24 കായിക ഇനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന പ്രഥമ ജില്ലാ ഒളിമ്പിക്‌സിന്‌ ശനിയാഴ്‌ച തുടക്കമാകും. വൈകിട്ട്‌ നാലിന്‌ കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനംചെയ്യും. ഫുട്‌ബോൾ, വോളിബോൾ, ബോക്‌സിങ്‌ ഇനങ്ങൾ ആദ്യ ദിനം ആരംഭിക്കും.  അത്‌ലറ്റിക്‌സ്‌ ഞായറാഴ്‌ചയാണ്‌. ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ഒളിമ്പിക്‌സിന്റെ സമാപന സമ്മേളനം 18ന്‌ വൈകിട്ട്‌ നാലിന്‌ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്യും. കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയമാണ്‌ പ്രധാന വേദി.  മലപ്പുറം, നിലമ്പൂർ, മഞ്ചേരി, എടപ്പാൾ, പൊന്നാനി, തിരൂർ, കോട്ടക്കൽ എന്നീ സ്ഥലങ്ങളും വേദികളാണ്. രാജ്യാന്തര ഫുട്‌ബോൾ താരം ഐ എം വിജയനാണ്‌ ജില്ലാ ഒളിമ്പിക്‌സിന്റെ ബ്രാൻഡ്‌ അംബാസിഡർ. മൂവായിരത്തിലധികം കായിക താരങ്ങൾ മാറ്റുരക്കും. Read on deshabhimani.com

Related News