ചേലേമ്പ്രയും ചേരൂരും ചാമ്പ്യൻമാർ

ജില്ലാ സബ്‌ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച പിപിടിഎം വൈഎച്ച്‌എസ്‌എസ്‌ ടീമിന്റെ ആഹ്ലാദം


മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്‍ നേതൃത്വത്തിൽ മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ ഫുട്ബോളിൽ എൻഎൻഎംഎച്ച്എസ്എസ് ചേലേമ്പ്ര ചാമ്പ്യന്മാർ. ഫൈനലിൽ ടൈ ബ്രേക്കറിൽ (6−5) എംഎസ്പി മലപ്പുറത്തെ തോൽപ്പിച്ചു.  സബ് ജൂനിയറില്‍ എഫ് സി അരീക്കോടിനെ (1−-0) തോൽപ്പിച്ച് പിപിടിഎം വൈഎച്ച്എസ് എസ് ചേരൂർ ജേതാക്കളായി. ജൂനിയർ ലൂസേഴ്സ് ഫൈനലിൽ എഫ് സി അരിക്കോട് (4−0) ന്  എംഎംഎച്ച്എസ് കൂട്ടായിയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി. സബ് ജൂനിയർ ലൂസേഴ്സില്‍ എംഎസ്പി മലപ്പുറം (4-−2) ന് മൈലപ്പുറം എഫ് സി മലപ്പുറത്തെ പരാജയപ്പെടുത്തി. സമാപന ചടങ്ങിൽ എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റ്  എ സക്കീർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പി അഷറഫ്, സെക്രട്ടറി ഡോ. പി എം സുധീർകുമാർ, ട്രഷറർ കെ നയീം, പി ഹംസ, കെ അബ്ദുൾ കരീം, മുഹമ്മദ് സലീം, മനോഹരകുമാർ, കെ എ നാസർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News