മുന്നേറ്റപാതയിൽ



മലപ്പുറം സമാനതകളില്ലാത്ത വികസനത്തിന്‌ സാക്ഷ്യംവഹിച്ച്‌ മലപ്പുറവും. കഴിഞ്ഞ   അഞ്ച്‌ വർഷമായി പശ്ചാത്തല മേഖലയിലും വ്യവസായ രംഗത്തും വൻ കുതിച്ചുചാട്ടമാണുണ്ടായത്‌. വ്യവസായ പാർക്കുകളിൽ ഉൾപ്പെടെ നൂറുകണക്കിന്‌  സംരംഭങ്ങൾ.  ജില്ലയുടെ വ്യവസായമുഖം‌ കിൻഫ്രയാണ്‌. കാക്കഞ്ചേരിയിൽ 60 ഏക്കറുള്ള ഭക്ഷ്യസംസ്‌കരണ പാർക്കിൽ നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കിൻഫ്ര ടെക്‌നോ ഇൻഡസ്ട്രിയൽ പാർക്കിൽ ഐടി, ഐടി അധിഷ്ഠിത സ്ഥാപനങ്ങളുമുണ്ട്‌. സ്‌റ്റാൻഡേർഡ്‌ ഡിസൈൻ ഫാക്ടറി യാഥാർഥ്യമാകുന്നതോടെ കൂടുതൽ ഐടി സ്ഥാപനങ്ങൾ ഇവിടെയെത്തും. കൂടുതൽ തൊഴിലവസരവുമൊരുക്കും. പാണക്കാട്ടെ ഇൻകെൽ വ്യവസായ പാർക്കിൽ   സംരംഭകർക്ക്‌ ഇനിയും അവസരമുണ്ട്‌. കൂടുതൽ കമ്പനികൾ എത്തുന്നതോടെ  തൊഴിൽ അവസരങ്ങളൊരുങ്ങും.  കെ റെയിൽ, കെ ഫോൺ, വീടുകളിൽ പാചകവാതകം ലഭ്യമാകുന്ന സിറ്റി ഗ്യാസ് പദ്ധതി‌, ദേശീയപാത ആറുവരി പാത വികസനം തുടങ്ങി എണ്ണിയാൽ ഒതുങ്ങാത്ത വികസന പദ്ധതികളാണ്‌ ജില്ലയിൽ. എളങ്കൂരിൽ 220 കെവി സബ്‌ സ്‌റ്റേഷൻ, മാടത്തറ–- അരീക്കോട്‌ ഇടനാഴി, പാണ്ടിക്കാട്‌ അസാപ്‌ സ്‌കിൽ പാർക്ക്‌ തുടങ്ങിയവ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ യാഥാർഥ്യമായി. ദേശീയപാത ആറുവരിയായി വികസിക്കുകയും കെ റെയിൽ അതിവേഗപാത യാഥാർഥ്യമാകുകയും ചെയ്യുന്നത്‌ ജില്ലയുടെ വ്യവസായ വികസനത്തിന്‌ മൂതൽക്കൂട്ടാകും. Read on deshabhimani.com

Related News