പഞ്ചായത്തുതല 
വായനമത്സരം 16ന്



മലപ്പുറം   ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ എൽപി, യുപി വിഭാഗം സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വായന മത്സരം രണ്ടാംഘട്ടം പഞ്ചായത്ത് തല മത്സരം 16ന് നടക്കും. ജില്ലയിലെ 1200 എൽപി സ്കൂളുകളിൽനിന്നും 700 യുപി സ്കൂളുകളിൽനിന്നും സ്കൂൾ മത്സരങ്ങളിൽനിന്ന് വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാർ പഞ്ചായത്ത് മത്സരങ്ങളിൽ പങ്കെടുക്കും. തെരഞ്ഞെടുത്ത 93 കേന്ദ്രങ്ങളിൽ പകൽ രണ്ടിനാണ്‌ മത്സരം. 40 ശതമാനം ചോദ്യങ്ങൾ തെരഞ്ഞെടുത്ത പുസ്തകങ്ങളെയും ബാക്കി പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയാണ്. മത്സരാർഥികൾ മത്സരത്തിന് അരമണിക്കൂർ മുമ്പ് പരീക്ഷാഹാളിൽ എത്തിച്ചേരണം. മത്സരത്തെ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത മത്സരാർഥികൾ അതത് താലൂക്ക് ലൈബ്രറി കൗൺസിലുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. Read on deshabhimani.com

Related News