എസ്എഫ്ഐ ജില്ലാ സമ്മേളനം: 
സംഘാടക സമിതി രൂപീകരിച്ചു



മലപ്പുറം ഫെബ്രുവരി 21, 22, 23 തീയതികളിൽ മമ്പാട്‌  നടക്കുന്ന എസ്എഫ്ഐ ജില്ലാ സമ്മേളന നടത്തിപ്പിനായി 501 അം​ഗ സംഘാടക സമിതി രൂപീകരിച്ചു. മമ്പാട് കെപിഎസ് ഹാളിൽ നടന്ന യോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അം​​ഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഇ അഫ്സൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ടി പി രഹന സബീന, മുൻ എംഎൽഎ എൻ കണ്ണൻ, എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ബി മുഹമ്മദ് റസാഖ്, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസൻ, കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി എം ടി അഹമ്മദ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബി മുഹമ്മദ് റസാഖ് (ചെയർമാൻ), എം സജാദ് (ജനറൽ കൺവീനർ), എം ടി അഹമ്മദ് (ട്രഷറർ). Read on deshabhimani.com

Related News