പിന്നോട്ടില്ല, മുന്നോട്ട്‌



    മലപ്പുറം കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–- ഓഡിനേഷൻ കമ്മിറ്റി ജില്ലാ കേന്ദ്രത്തിൽ ആരംഭിച്ച അനിശ്ചിതകാല  സമരം 22 ദിവസം പിന്നിട്ടു. കോവിഡ് മാനദണ്ഡം പാലിച്ച്  നടത്തുന്ന സമരത്തിൽ ബുധനാഴ്ചയും കർഷകരും വിവിധ സംഘടനകളും പങ്കാളികളായി.  കിസാൻസഭ സംസ്ഥാന ട്രഷറർ പി തുളസീദാസ് മേനോൻ ഉദ്ഘാടനംചെയ്തു. കെ പി സന്തോഷ് അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി സി ദിവാകരൻ, എൽജെഡി ജില്ലാ സെക്രട്ടറി അലി പുല്ലിതൊടി, എൽജെഡി നേതാവ് ഇല്യാസ് കുണ്ടൂർ, എഐടിയുസി ജില്ലാ സെക്രട്ടറി എം എ റസാഖ്, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി വേണുഗോപാൽ, ജോയിന്റ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ സുജിത്കുമാർ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി സി മൊയ്തീൻ, പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ചാന്ദ്നി രഞ്ജൻ എന്നിവർ സംസാരിച്ചു. ബാബു കൊട്ടപ്പുറം സ്വാഗതം പറഞ്ഞു. എൽജെഡി പ്രവർത്തകർ കാർഷികോൽപ്പന്നങ്ങളുമായെത്തി സമരത്തെ അഭിവാദ്യംചെയ്തു. എൻജിഒ യൂണിയൻ, ജോയിന്റ്‌ കൗൺസിൽ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ്‌ പ്രവർത്തകർ സമരത്തെ അഭിവാദ്യം ചെയ്തു. സമരപ്പന്തലിൽ  ദിവ്യ ഇന്ദീവരം പ്രൊമത്യൂസ് എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം  നടന്നു.  ഗായകരായ രാജൻ പള്ളിക്കര, അശ്വനി പള്ളിക്കൽ, യശ്വവന്ത് വാഴയൂർ, ചാന്ത് നിരജ്ഞൻ പള്ളിക്കൽ, ടി കെ സുരേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. Read on deshabhimani.com

Related News