സ്വീകരണം നൽകി



  മലപ്പുറം സംസ്ഥാന അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ ഭാരവാഹികൾക്ക്‌ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ്‌ ഡോ. അൻവർ അമീൻ ചേലാട്ട്, എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റ്‌ പ്രൊഫ. എം വേലായുധൻകുട്ടി, ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ പ്രതിനിധി ഡോ. വി പി സക്കീർ ഹുസൈൻ, അസോസിയേഷൻ സംസ്ഥാന പ്ലാനിങ്‌ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ആശിഖ് കൈനിക്കര, കിഡ്സ് അത്‌ലറ്റിക്‌ കൺവീനർ കെ കെ രവീന്ദ്രൻ എന്നിവരെയാണ്‌ ആദരിച്ചത്‌. ചടങ്ങ്‌ കലക്ടർ കെ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ മജീദ് ഐഡിയൽ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എ ശ്രീകുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍  പ്രസിഡന്റ്‌ യു തിലകൻ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ വി പി അനിൽ, അനസ് എടത്തൊടിക, ഹബീബ് റഹ്മാൻ, പി എം സുധീർ കുമാർ, എസ് കെ ഉണ്ണി, കെ മനോഹരകുമാർ, എസ് ഹരിദാസ്, വി പി മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News