ജനപക്ഷ ബദല്‍ നയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുക: എന്‍ജിഒ യൂണിയന്‍



  മലപ്പുറം രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ ജനപക്ഷ ബദൽനയങ്ങൾക്ക് കരുത്ത് പകരാനും നവലിബറൽ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനും കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നവലിബറൽ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനും  യോജിച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും തയ്യാറാകണമെന്ന് മുഴുവൻ ജീവനക്കാരോടും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ  ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി വി ഏലിയാമ്മ സംസ്ഥാന കൗൺസിൽ തീരുമാനങ്ങളും ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയായി കെ വിജയകുമാറിനെയും ജില്ലാ ജോയിന്റ് സെക്രട്ടറിയായി വി വിജിത്തിനേയും ജില്ലാ സെക്രട്ടറിയറ്റംഗമായി എം ശശികുമാറിനെയും ജില്ലാ കമ്മിറ്റിയംഗങ്ങളായി ടി നിധിൻ, സി അരുൺരാജ്  എന്നിവരെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News