നിർമാണ തൊഴിലാളികൾ സായാഹ്ന ധർണ നടത്തി

സിമന്റ്, കമ്പി വിലവർധനവിൽ പ്രതിഷേധിച്ച് കേരള ആർടിസാൻസ് യൂണിയൻ നേതൃത്വത്തിൽ 
മലപ്പുറത്ത് നടന്ന സായാഹ്ന ധർണ ജില്ലാ സെക്രട്ടറി എം മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം നിർമാണ സാമഗ്രികളുടെ വിലവർധനക്കെതിരെ കേരള ആർടിസാൻസ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സായാഹ്ന ധർണ നടത്തി.   സിമന്റ്, കമ്പി എന്നിവയുടെ വിലവർധനവിൽ പ്രതിഷേധിച്ച്  ജില്ലാ, ഏരിയ, പഞ്ചായത്ത് കേന്ദ്രങ്ങളിലായിരുന്നു സമരം. കോവിഡാനന്തരം അടച്ചുപൂട്ടിയ സിമന്റ്-, കമ്പി കമ്പനികളെ കരയറ്റാൻ കോർപറേറ്റ് ഭീമന്മാർ നടത്തുന്ന അനിയന്ത്രിത വിലക്കയറ്റത്തിനെ അനുകൂലിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന് സമരം ആവശ്യപ്പെട്ടു.  മലപ്പുറം കെഎസ്ആർടിസി പരിസരത്ത് നടന്ന ധർണ യൂണിയൻ ജില്ലാ സെക്രട്ടറി എം മോഹൻദാസ് ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി രാധാകൃഷ്ണൻ (കരുവാരക്കുണ്ട്), സി ജയരാജ് (മങ്കട), പി അയൂബ് (നിലമ്പൂർ), ഇ പി ഉമ്മർ (കാളികാവ്), എൻ മുഹമ്മദ് (മഞ്ചേരി), സി ഭാസ്കരൻ (എളങ്കൂർ), പി സത്യൻ (പുന്നപ്പാല) എന്നിവിടങ്ങളിൽ സമരം ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News