1546 പേര്‍ക്ക് കോവിഡ്‌



മലപ്പുറം ജില്ലയിൽ ഞായറാഴ്ച 1546 പേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു. 16.58 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്. 1485 പേർക്കും നേരിട്ടും 27 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. 3092 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 4,97,520 ആയി. 61,703 പേരാണ് നിരീക്ഷണത്തിലുള്ളത്. വാക്‌സിന്‍  വിതരണം *പുരോഗമിക്കുന്നു മലപ്പുറം ജില്ലയിൽ ഇതുവരെ 29,48,026 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 18 വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. 22,22,350 പേർക്ക് ഒന്നാം ഡോസും 7,25,676 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്. വിവിധ കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം പുരോഗമിക്കുകയാണെന്നും വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യം  പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കൂടുതൽ വാർഡുകളിൽ നിയന്ത്രണം മലപ്പുറം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. ഞായര്‍ മുതൽ രണ്ട് നഗരസഭാ വാർഡുകളിലേക്കും 14 പഞ്ചായത്ത് വാർഡുകളിലേക്കുമാണ് നിയന്ത്രണം വ്യാപിപ്പിച്ചത്. രണ്ട് പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കിയതായും കലക്ടർ വി ആർ പ്രേംകുമാർ അറിയിച്ചു. കർശന ലോക്ഡൗൺ പ്രഖ്യാപിച്ച വാർഡുകൾ @ചുങ്കത്തറ -9, 12. കുഴിമണ്ണ - 11. മങ്കട -13. മാറാക്കര - 11, 12. മേലാറ്റൂർ -15. @നന്നംമുക്ക് -4. നിറമരുതൂർ -7. പോത്തുകല്ല് -15. താഴേക്കോട് 21. @വഴിക്കടവ് 22. വെട്ടത്തൂർ -1, 5. കോട്ടക്കൽ -17, പരപ്പനങ്ങാടി -22. @മൈക്രോ കണ്ടെയ്ൻമെന്റ് സോൺ (വാർഡ്) @വെട്ടം - പാച്ചാട്ടീരി ടൗൺ (4), പറവണ്ണ ടൗണിനു പിറക് വശം (19).   Read on deshabhimani.com

Related News