മന്ത്രി ജലീലിന്റെ വീടിനുമുന്നിൽ സംഘർഷത്തിന്‌ ശ്രമം



വളാഞ്ചേരി മന്ത്രി കെ ടി ജലീലിന്റെ മലപ്പുറം കാവുംപുറത്തെ വീടിനു‌മുന്നിൽ സംഘർഷത്തിന് ബിജെപി, യൂത്ത്‌ ലീഗ്‌‌ ശ്രമം. റോഡിൽ ബാരിക്കേഡ്‌ കെട്ടി പൊലീസ്‌ പ്രതിഷേധക്കാരെ തടഞ്ഞതിനാൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവായി.  രാവിലെ ബിജെപി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാസ്‌ക്‌ ധരിക്കാതെയാണ്‌ പ്രവർത്തകരെത്തിയത്‌. പ്രകോപന മുദ്രാവാക്യങ്ങളുമായി സംഘർഷത്തിന്‌ ശ്രമിച്ച അമ്പതോളം പ്രവർത്തകരെ തിരൂർ ഡിവൈഎസ്‌പി സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. തൊട്ടുപിറകെ എംഎസ്എഫ് പ്രവർത്തകരെത്തി‌. വൈകിട്ട് യൂത്ത് ലീഗും പ്രതിഷേധവുമായെത്തി. Read on deshabhimani.com

Related News