സാമൂഹിക്‌ *ജാഗരൺ റാലി 14ന്‌



മലപ്പുറം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ തൊഴിലാളി–- കർഷക, ജനവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു, കേരള കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ 14ന്‌  "സാമൂഹിക് ജാഗരൺ’  റാലി സംഘടിപ്പിക്കും.  വൈകിട്ട് നാലിന്‌ മഞ്ചേരി ടൗണിൽ നടക്കുന്ന റാലി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. കച്ചേരിപ്പടി ഭാഗത്തുനിന്നും റാലി ആരംഭിക്കും. അയ്യായിരത്തോളംപേർ റാലിയിൽ അണിചേരും. വാർത്താ സമ്മേളനത്തിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, കർഷക സംഘം ജില്ലാ സെക്രട്ടറി സി ദിവാകരൻ, കർഷക സംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ സുന്ദരരാജൻ, കെഎസ്‌കെടിയു ജില്ലാ ജോ. സെക്രട്ടറി കെ മജ്‌നു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News