കെഎസ്ആർടിഇഎ പ്രതിഷേധ ധർണ സമാപിച്ചു

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രതിഷേധ ധർണയുടെ രണ്ടാംദിവസ സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫീസിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ ഡിപ്പോക്കുമുന്നിൽ നടത്തിയ ദ്വിദിന പ്രതിഷേധ ധർണ സമാപിച്ചു. രണ്ടാംദിവസത്തെ സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. കെഎസ്ആർടിഇഎ ജില്ലാ ട്രഷറർ കെ ആർ രതിഷ് കുമാർ അധ്യക്ഷനായി. കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ ജോ. സെക്രട്ടറി ടി രാജേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി ചിത്രൻ, കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി കെ സന്തോഷ്, കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ പെരിന്തൽമണ്ണ യൂണിറ്റ് ട്രഷറർ എം ടി രാജേന്ദ്രൻ, എസ്എഫ്ഐ മലപ്പുറം ഏരിയാ പ്രസിഡന്റ് അനസ് പനങ്ങാട്ട്, ബെഫി സംസ്ഥാന ജോ. സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ എന്നിവർ സംസാരിച്ചു. കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി പി കെ കൈരളിദാസ് സ്വാ​ഗതവും മലപ്പുറം യൂണിറ്റ് സെക്രട്ടറി കെ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ശമ്പളം എല്ലാമാസവും അഞ്ചിനകം വിതരണംചെയ്യുക, മാനേജ്മെന്റിന്റെ ഏകപക്ഷീയ അശാസ്ത്രീയ പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കുക, സർവീസ് ഓപറേഷൻ കാര്യക്ഷമമാക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. Read on deshabhimani.com

Related News