വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ഇലക്ട്രിക്കൽ വയർമാൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊണ്ടോട്ടിയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സഖറിയ ഉദ്ഘാടനംചെയ്യുന്നു


കൊണ്ടോട്ടി വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ഇലക്ട്രിക്കൽ വയർമാൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി കെ രാജൻ നഗറിൽ  (മെഹന്തി ഓഡിറ്റോറിയം)  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സഖറിയ ഉദ്ഘാടനംചെയ്‌തു.  വി പി മുഹമ്മദ്കുട്ടി അധ്യക്ഷനായി. ഹസനുൽ ബന്ന രക്തസാക്ഷി പ്രമേയവും അനിൽ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മനോജ്, നൗഷാദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി എം ജയരാജ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌  സിദ്ദീഖ് ഫറോക്ക്  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന  ജോ. സെക്രട്ടറി ഗീത, സിഐടിയു അരീക്കോട് ഏരിയാ ജോ. സെക്രട്ടറി ടി ഗോവിന്ദൻ,  അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബൂബക്കർ, വേലായുധൻ, നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി അബ്ദുൽ കരീം, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എൻ ഹംസ, സിപിഐ എം ലോക്കൽ സെക്രട്ടറി കമ്പത്ത് ഇബ്രാഹിം എന്നിവർ സംസാരിച്ചു. പ്രളയത്തിൽ  വീടുകൾ പൂർണമായും തകർന്ന കൊണ്ടോട്ടി തൈത്തോട്ടത്തിലെ  നിർധന കുടുംബത്തിന്  സിപിഐ എം നിർമിച്ചുനൽകിയ ഇരട്ട വീടിന് പ്ലമ്പിങ്ങും വയറിങ്ങും സൗജന്യമായി പൂർത്തിയാക്കിയ    വയർമാൻ ചാമുണ്ടി സിദ്ദീഖിനെ  മെമെന്റോ നൽകി ആദരിച്ചു. ഭാരവാഹികൾ:  ടി ഗോവിന്ദൻ (പ്രസിഡന്റ്‌),  കെ മനോജ്, രാമകൃഷ്ണൻ (വൈസ് പ്രസിഡന്റ്‌),  എം ജയരാജ് (സെക്രട്ടറി),  മോഹൻദാസ്, വേലായുധൻ (ജോ. സെക്രട്ടറി), പി രഞ്ജിത് (ട്രഷറർ). Read on deshabhimani.com

Related News