കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ *വ്യാപാരികളുടെ പ്രതിഷേധമിരമ്പി

പെരിന്തൽമണ്ണ ഹെഡ് പോസ്റ്റോഫീസിന് മുന്നിലെ സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ അഞ്ച് ശതമാനം ജിഎസ്ടി ഒഴിവാക്കുക, പേപ്പർ ക്യാരി ബാഗിന്റെ 18 ശതമാനം ജിഎസ്ടി പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങൾക്ക് വിലവർധനവുണ്ടാക്കുന്ന ജിഎസ്ടി കൗൺസിലിന്റെ തെറ്റായ നയങ്ങൾ തിരുത്തുക, വൈദ്യുതി വിതരണ രംഗത്തെ സ്വകാര്യവൽക്കരണം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധിച്ചു. ജില്ലയിൽ ഏരിയകൾക്ക്‌ കീഴിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ മാർച്ചും ധർണയും നടത്തി. പെരിന്തൽമണ്ണ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ഹുസൈൻ ഇമേജ് അധ്യക്ഷനായി. മറ്റിടങ്ങളിൽ സ്ഥലം, ഉദ്ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ:  എടപ്പാൾ: ജില്ലാ വൈസ് പ്രസിഡന്റ് യു പി പുരുഷോത്തമൻ, എടപ്പാൾ ഏരിയാ പ്രസിഡന്റ് എം കെ ഹമീദ്. തിരൂർ: ജില്ലാ ജോയിന്റ് സെക്രട്ടറി കാസിം വാടി, തിരൂർ ഏരിയാ പ്രസിഡന്റ് മയൂര ജലീൽ. തിരൂരങ്ങാടി: ജില്ലാ ട്രഷറർ പി സുനിൽ കുമാർ, തിരൂരങ്ങാടി ഏരിയാ സെക്രട്ടറി എൻ വി ​ഗോപാലകൃഷ്ണൻ.  കൊണ്ടോട്ടി: ജില്ലാ കമ്മിറ്റി അം​ഗം ആർ പി സുലൈമാൻ, കൊണ്ടോട്ടി ഏരിയാ പ്രസിഡന്റ് ഹബീബ് റഹ്മാൻ. വണ്ടൂർ: ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ അശോകൻ, വണ്ടൂർ ഏരിയാ പ്രസിഡന്റ് പി ടി അലി ഷെഫീഖ്. മഞ്ചേരി: അഡ്വ. ഐ ടി നജീബ്, മഞ്ചേരി ഏരിയാ പ്രസിഡന്റ് എ വി സുലൈമാൻ. എടക്കര:  പി സഹീർ, എടക്കര ഏരിയാ പ്രസിഡന്റ് സി മുഹ്സിൻ. Read on deshabhimani.com

Related News