ഭാഷാപിതാവിന്റെ മണ്ണിൽ കലയുടെ നാളുകൾ

തുഞ്ചൻ ഉത്സവത്തിന്‌ തുഞ്ചൻ മെമ്മോറിയൽ ട്രസ്‌റ്റ്‌ ചെയർമാൻ എം ടി വാസുദേവൻ നായർ തിരിതെളിയിക്കുന്നു


തിരൂർ ഭാഷാപിതാവിന്റെ മണ്ണിൽ സാഹിത്യ–-കലാ  ഉത്സവത്തിന്‌ തിരിതെളിഞ്ഞു.  കഥയും കവിതകളും സംഗീതവും പുസ്‌തകങ്ങളുമായി അറിവുത്സവത്തിന്റെ നാല്‌ ദിനരാത്രങ്ങൾ‌. കോവിഡ്‌ മഹാമാരി കാരണം രണ്ടുവർഷത്തെ ഇടവേളക്കുശേഷം എത്തിയ തുഞ്ചൻ ഉത്സവത്തെ സംസ്‌കാരിക കേരളം ആവേശത്തോടെയാണ്‌ വരവേറ്റത്‌. ഉത്സവം വിഖ്യാത ചരിത്രകാരി റൊമില ഥാപ്പർ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. തുഞ്ചൻ മെമ്മോറിയൽ ട്രസ്‌റ്റ്‌ ചെയർമാൻ എം ടി വാസുദേവൻ നായർ അധ്യക്ഷനായി. ഉത്സവത്തിന്‌ അദ്ദേഹം തിരിതെളിച്ചു.  പരാധീനതകൾ മറികടന്ന്‌ നാം ജീവിക്കുന്നുവെന്നതിന്റെ സൂചനയാണ്‌ ഇത്തരം ഉത്സവങ്ങളെന്ന്‌ എം ടി പറഞ്ഞു. വർഷങ്ങളായി  ആഘോഷപൂർവം നടത്തിയിരുന്ന ഉത്സവം കഴിഞ്ഞ കുറച്ചുകാലമായി പല പ്രശ്‌നങ്ങളാൽ  നിർത്തിവയ്ക്കാൻ നിർബന്ധിതരായി. വെള്ളപ്പൊക്കം, പലതരം രോഗാണു എന്നിവ കാരണം നിർത്തിവയ്ക്കാതെ വഴിയില്ലായിരുന്നു. മഹാരാജ്യങ്ങൾപോലും എന്തുചെയ്യണമെന്നറിയാതെ അവസ്ഥയിൽ എത്തി. രോഗാണുക്കളിൽനിന്ന്‌ നമുക്ക്‌ ആശ്വാസം കിട്ടിവരികയാണ്‌. മാധ്യമപ്രവർത്തകൻ വെങ്കിടേഷ്‌ രാമകൃഷ്‌ണൻ സംസാരിച്ചു. ട്രസ്‌റ്റ്‌ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ സ്വാഗതം പറഞ്ഞു. പുസ്‌തകോത്സവം ആർട്ടിസ്‌റ്റ്‌ മദനൻ ഉദ്‌ഘാടനംചെയ്‌തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ  തുഞ്ചൻ സ്‌മാരക പ്രഭാഷണം നടത്തി.  തിരൂർ നഗരസഭാധ്യക്ഷ എ പി നസീമ സംസാരിച്ചു. കെ എസ്‌ വെങ്കിടാചലം സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News